എന്താണ് സര്‍ക്കാര്‍ ഉദ്യോഗതത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത. ഒരു തവണ കയറിപ്പറ്റിയാല്‍ മരണം വരെയും ഒരു പക്ഷെ മരണ ശേഷവും അധ്വാനിക്കാതെ കഴിഞ്ഞു കൂടാം എന്ന ഒരു പൊതു വികാരത്തെ അന്വര്ത്വം ആക്കുന്നതാണ് ഇന്ന് ആരംഭിച്ച സമരാഭാസം. റവന്യു വരുമാനത്തിന്റെ 81% വും ശമ്പളവും പെന്‌ഷനുമായി ചിലവഴിക്കുന്ന ഒരു സംസ്ഥാനത്ത് ദീര്‍ഘവീക്ഷണമുള്ള ഒരു സര്‍ക്കാര്‍ ഭാവി തലമുറയുടെ സുരക്ഷിതത്വം മുന്നില്‍ കണ്ടു നടപ്പാക്കിയ പങ്കാളിത്ത പെന്ഷനെ എതിര്‍ക്കുന്നത് ഈ സംവിധാനം കൊണ്ട് ഒരു തരത്തിലുമുള്ള കോട്ടവും സംഭവിക്കാത്ത ഇന്നത്തെ സര്‍ക്ക്കാന്‍ ജീവനക്കാര്‍ ആണെന്നുള്ള വസ്തുതയാണ് മറ്റൊരു വിരോധാഭാസം. പങ്കാളിത്ത പെന്‍ഷന്‍ 2013 ഏപ്രില്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്ന പുതിയ നിയമനങ്ങള്‍ക്ക് മാത്രമേ ബാധകമാവുകയുള്ളു എന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. പുതുതായി ജോലിക്ക് നിയമിതരാകുന്നവര്‍ സര്‍ക്കാരിന്റെ പുതിയ സംവിധാനത്തെ അംഗീകരിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ തയ്യാറാവണം. അങ്ങിനെയാകുമ്പോള്‍ ഈ പുതിയ സംവിധാനത്തെ എതിര്‍ക്കുന്നത് തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ ആണെങ്കില്‍ അതിനെ പരിഗണിക്കുന്നതില്‍ ചെറിയ ഒരു പരിധിവരെ ശരിയുണ്ടാകാം.
ശമ്പളവും പെന്‍ഷനും വായ്പ്പ എടുത്തതിന്റെ പലിശയും അടക്കം ഒരു വര്ഷം സര്‍ക്കാര്‍ കടമെടുക്കേണ്ടി വരുന്നത് 2951 കോടി രൂപ! അതായത് പലിശ അടക്കുവാന്‍ വീണ്ടും പലിശക്ക് കടം എടുക്കേണ്ട അവസ്ഥ അതാണ് ഇന്നത്തെ നമ്മുടെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി. 5% വരുന്ന ഉദ്യോഗസ്ഥ വൃന്ദം അവരെ മരണം വരെ തീറ്റി പോറ്റേണ്ട ചുമതല ശിഷ്ടം വരുന്ന 95% വരുന്ന ജന സമൂഹത്തിന്റെ പിടലിയില്‍ കേട്ടിവേക്കുന്നതില്‍ നിന്നും ശക്തമായ ഒരു ഇടപെടല്‍ ആണ് യു.ഡി.എഫ്. സര്‍ക്കാര്‍ നടത്തിയത്. സംസ്ഥാനത്ത് വികസനം നടത്തി സമൂഹത്തിനു മൊത്തത്തില്‍ ഉപകാരപ്രദമാകും വിധം റവന്യു ഫണ്ടിന്റെ വിനിയോഗം സാധ്യമാക്കുന്നതിനെ വെറും 5% വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ താല്പര്യം മാത്രം നോക്കി ഇത്രയും നാള്‍ അട്ടിമറിച്ചത്, ജങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു സര്‍ക്കാരിനു എത്ര കാലം മുന്നോട്ട് കൊണ്ട് പോകുവാന്‍ ആകും. വരും തലമുറയുടെ ശാപം ഇന്നത്തെ ഭരണകര്‍ത്താക്കളുടെ തലയില്‍ വീഴാതെ ഇരിക്കണമെങ്കില്‍ ഇത്രയെങ്കിലും ചെയ്യേണ്ടേ.
ഇന്ത്യാ രാജ്യത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാത്തത് വെറും രണ്ടു സംസ്ഥാനങ്ങളില്‍ മാത്രമാണെന്നുള്ള വസ്തുത ഈ തീരുമാനാം എടുക്കാന്‍ നാം എന്തേ ഇത്രയും അമാന്തിച്ചു എന്ന ചിന്തയാണ് നമ്മുടെ അകതാരില്‍ ഉയരേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയപ്പോള്‍ അതിനെതിരെ ഒരു വാക്ക് പോലും ഉരിയാടാതെ അതിനെ സര്‍വ്വാത്മനാ അംഗീകരിച്ചവര്‍ തന്നെയാണ് കേരളത്തില്‍ ഇതിനെ എതിര്‍ക്കുന്നത് എന്നത് സമരത്തിന്റെ ഉദ്ദേശ ശുദ്ദിയെ സംശയത്തോടെ നോക്കിക്കാണുവാന്‍ പ്രേരിപ്പിക്കുന്നു. സ്റ്റെറ്റിന്റെ താല്പര്യം മുന്‍ നിര്‍ത്തി കൊണ്ട് വന്ന പരിഷ്കാരങ്ങളെ ആദ്യം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയും പിന്നീട് അതിന്റെ വക്താക്കളായി മാറുകയും ചെയ്യുന്ന ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മറ്റൊരു ചരിത്രപരമായ മണ്ടത്തരമായിരിക്കും പങ്കാളിത്ത പെന്‍ഷന്‍ വിരുദ്ധ സമരവും എന്നത് കാലം തെളിയിക്കും. ട്രക്ടറും , കമ്പുട്ടറും, പ്രി-ഡിഗ്രീ ബോര്‍ഡും, നെടുമ്പാശ്ശേരി വിമാനത്താവളവും, എ.ഡി.ബി. വായ്പയും, സ്മാര്‍ട്ട് സിറ്റിയുമൊക്കെ എതിര്‍ത്തവര്‍ ഒരു ഉളുപ്പും ഇല്ലാതെ അതിന്റെയൊക്കെ പ്രായോജകര്‍ ആയത് സി.പി.എം. ബുദ്ധി കേന്ദ്രങ്ങള്‍ മറന്നാലും കേരള സമൂഹം മറക്കില്ല. കാലം സി.പി.എമ്മിനെ പങ്കാളിത്ത പെന്‌ഷന്റെ വക്താക്കളായി മാറ്റും എന്നതിനും ഒരു സംശയവും ഇല്ല, കാരണം സി.പി.എം. ഭരിച്ചപ്പോള്‍ പശ്ചിമ ബംഗാളില്‍ നടപ്പിലാക്കി കഴിഞ്ഞ ഒരു സംവിധാനത്തോടുള്ള എതിര്‍പ്പ് പ്രത്യശാസ്ത്ര പരമല്ല എന്നത് തന്നെ. അപ്പോള്‍ ഇതിനെ എങ്ങിനെ ന്യായീകരിക്കും എന്നതിനെ പറ്റിയുള്ള പ്രത്യ ശാസ്ത്ര വിശകലത്തിനു ബുദ്ധി ജീവികളെ ഇപ്പോള്‍ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ടാകും പാര്‍ട്ടി.
യഥാര്‍ഥത്തില്‍ ഇവിടെ സമരം നടത്തേണ്ടത് സാധാരണ ജനങ്ങളാണ്. രൂക്ഷമായ വിലക്കയറ്റംകൊണ്ട് അവര്‍ പൊറുതിമുട്ടിയിരിക്കുന്നു. പരിവര്‍ത്തനത്തിന്റെ പതാക വാഹകരാകേണ്ട രാഷ്ട്രീയക്കാരും ഭരണകൂടവും കുത്തഴിഞ്ഞ വ്യവസ്ഥയെ തിരുത്താനല്ല പാവങ്ങളുടെ മുതുകൊടിക്കുന്ന സാമ്പത്തിക നയങ്ങള്‍ തുടരാനാണ് ശ്രമിക്കുന്നത്. ബോര്‍ഡിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനെ പറ്റി ഉറക്കെ ചിന്തിക്കുന്നതിന് പകരം വൈദ്യുതി നിരക്ക് ഇനിയും കൂട്ടുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. വൈദ്യുതി സബ്‌സിഡി നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കം 65 ലക്ഷം ഉപയോക്താക്കളെ പ്രതികൂലമായി ബാധിക്കും. ഭരിക്കുന്നത് യു ഡി എഫായാലും എല്‍ ഡി എഫായാലും നീറുന്ന ക്ലേശങ്ങളെ രണ്ടുകയ്യും നീട്ടി സ്വീകരിക്കാന്‍ മലയാളി വിധിക്കപ്പെട്ടിരിക്കുന്നു.
ReplyDelete