ബാരിസ്ടരായി ദക്ഷിണ ആഫ്രിക്കയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി എന്ന അര്‍ദ്ധ നഗ്നനായ ഫക്കീര്‍ പ്രവാസ ജീവിതം മതിയാക്കി ജന്മദേശമായ ഇന്ത്യയില്‍ 1915 ജനുവരി 9നു എത്തിച്ചേര്‍ന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു നേത്രത്വം നല്‍കിയതിന്റെ ഓര്മ പുതുക്കലായിട്ടാണ് കഴിഞ്ഞ 11 വര്‍ഷമായി കേന്ദ്ര സര്‍ക്കാരിന്റെ നേത്രത്വത്തില്‍ പ്രവാസി ഭാരതീയ ദിവസം എന്ന മാമാങ്കം കൊണ്ടാണ്ടുന്നത് . വരേണ്യ പ്രവാസി സമൂഹത്തിനു രണ്ടു ദിവസം സര്‍ക്കാര്‍ അതിഥി കളായി പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ തിന്നും കുടിച്ചും കലാവിരുന്ന് ആസ്വദിച്ചും തങ്ങളുടെ വാണിജ്യ വ്യവസായ സാമ്രാജ്യങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ആകുലപ്പെട്ടും അവസരങ്ങള്‍ തേടിയും നടക്കുവാന്‍ വഴിവെക്കുന്ന ഒരു വഴിപാടു ഉത്സവം എന്നതില്‍ ഉപരിയായി എന്ത് പ്രയോജനമാണ് ഇത്തരം കൂടിച്ചേരലുകള്‍ കൊണ്ട് സാധാരണ പ്രവാസി സമൂഹത്തിനു ലഭിക്കുന്നത്. ഈ മഹാമഹത്തില്‍ പങ്കെടുക്കുവാന്‍ ഈടാക്കുന്ന ഫീസ് കൊണ്ട് തുടങ്ങാം ആദ്യം തന്നെ:
Conference RS. 16200
Non Conference RS. 6750
Student Rs. 6750
Pre PBD Seminar Rs1000
ഇതിനൊക്കെ 12.36% സേവന നികുതിയും! അതായത് കെട്ടുതാലിയും പുരയിടവും പണയപ്പെടുത്തി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുവാന്‍ മനലാരണയത്തില്‍ കഷ്ടപ്പെടുന്ന പ്രവാസിക്ക് അവന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ നടക്കുന്ന സമ്മേളനത്തിന് പങ്കെടുക്കണമെങ്കില്‍ അവന്റെ ഒന്നോ രണ്ടോ മാസത്തെ ശമ്പളം വേണം എന്നര്‍ത്ഥം. പതിനൊന്നു വര്‍ഷമായി ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്തിട്ടും പ്രവാസികളുടെ പ്രശങ്ങള്‍ക്ക് ഒരു പരിഹാരവും ഉണ്ടായിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ജനുവരി 7 നു നടന്ന ഗള്‍ഫ് രാജ്യങ്ങള്‍ക് ആയുള്ള പ്രത്യേക ദിവസത്തെ ചര്‍ച്ച കൊണ്ട് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. ഇപ്പോഴും കേള്‍കുമ്പോള്‍ മറ്റുള്ളവര്‍ക്ക് പരിഹാസം പോലെ തോന്നുകയും പ്രവാസി സമൂഹം ഒരു പാട് കാലമായി ആവര്‌ത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ആവശ്യങ്ങള്‍ മാത്രമായിരുന്നു പ്രാവാസി സമൂഹത്തിന്റെ സിംഹ ഭാഗവും അധിവസിക്കുന്ന ഗള്‍ഫ് മേഖലകളിലെ പ്രതിനിധികള്‍ക്ക് പറയാനുണ്ടായിരുന്നത് എന്നത് ഈ വിഷയത്തിന്റെ ഗൌരവം അധികാരികള്‍ എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ തെളിവാണ്. എയര്‍ ഇന്ത്യയുടെ തീവെട്ടി കൊള്ള, സീസണ്‍ സമയത്തെ യാത്ര ദുരിതം, പാസ്പോര്‍ട്ട് സേവനത്തിനുള്ള ഭീമമായ ഫീസ് വര്‍ധന, എംബസ്സി സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, പട്ടിക്ക് പൊതി തേങ്ങ കിട്ടിയത് പോലെ യാതൊരു പ്രയോജനവും ഇല്ലാതെ അനുവദിച്ച് തന്ന പ്രവാസി വോട്ടവകാശ ഭരണഘടനാ ഭേദഗതി പ്രയൊജനകരമാം വിധം നടപ്പിലാക്കുക, ആവശ്യ ഘട്ടങ്ങളില്‍ നിയമ സഹായം നല്‍കുക, രിക്രുട്ട്മെന്റ്റ് സ്ഥാപനങ്ങളുടെ ചൂഷണങ്ങള്‍ തടയുക, വിവിധ രാജ്യങ്ങളിലെ ജയിലുകളില്‍ കാരണങ്ങള്‍ കൂടാതെ കഴിയുന്നവരുടെ മോചനം സാധ്യമാക്കുക തുടങ്ങി അടിസ്ഥാന വര്‍ഗത്തിന്റെ പൊതു ആവശ്യങ്ങള്‍ക്ക് പരിഹാരമാണ് പ്രവാസി സമൂഹം പ്രതീക്ഷിക്കുന്നത്. നികുതി ദായകന്റെ ചിലവില്‍ ക്രീമിലെയര്‍ മാമാങ്കം പൊടിപൊടിക്കുന്നത് അടിസ്ഥാന വര്‍ഗത്തിന്റെ വിമോചനത്തിനു ജീവിതം ഉഴിഞ്ഞു വെച്ച മഹാത്മാവിന്റെ സ്മരണയ്ക്ക് എന്ന മൂടുപടം അണിയുന്നത് അദ്ദേഹത്തോട് കാണിക്കുന്ന അനാദരവ് തന്നെയാണ് എന്നാണ് എന്റെ പക്ഷം.
2012-2013 സാമ്പത്തിക വര്‍ഷത്തില്‍ പ്രവാസികളില്‍ നാട്ടിലേക്ക് അയക്കുന്ന വിദേശ നാണയത്തിന്റെ മൂല്യം ഒരു ലക്ഷത്തി നാല്‍പതിനായിരം കോടിയോളം വരും എന്നാണ് ഫോക്സ് സാമ്പത്തിക മാസിക പുറത്ത് വിട്ട വിവരം. രാജ്യത്ത് എത്തിച്ചേരുന്ന വിദേശ നാണ്യത്തിന്റെ പകുതിയില്‍ അധികവും പ്രവാസികളുടെ അധ്വാനത്തിന്റെ ഫലമായാണ്. എത്തിച്ചേരുന്നത് . രാജ്യത്തിന്റെ വളര്ച്ച നിരക്ക് 8%ത്തില്‍ എത്തിക്കും എന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് പറയുന്നത് ഇന്ത്യയിലെ ആഭ്യന്തര-കയറ്റുമതി വ്യാപാരത്തെ മാത്രം ആശ്രയിച്ചു കൊണ്ടായിരിക്കില്ല, രാജ്യത്തിന്റെ വളര്‍ച്ചയുടെ തോത് നിര്‍ണയിക്കുന്നതില്‍ പ്രവാസികളുടെ പങ്ക് ഒരിക്കലും അവഗണിക്കുവാന്‍ പറ്റില്ല എന്ന് സാമ്പത്തിക വിദഗ്ദന്മാരൊക്കെ ഒരേ സ്വരത്തില്‍ അഭിപ്രയപ്പെടുന്നതാണ്. കയറ്റുമതി വ്യാപാരത്തിലൂടെ ഇന്ത്യയിലേക്ക് വിദേശ നാണ്യം നേടിത്തരുന്ന വന്‍കിട ചെറുകിട കോര്പരെറ്റ് സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര ഗവര്‍മെന്റ് ആനുകൂല്യങ്ങളും സബ്സിഡികളും വാരിക്കോരി കൊടുക്കുകയും പ്രത്യേക സാമ്പത്തിക മേഖലകള്‍ സൃഷ്ടിക്കുകയും ചെയ്ത് കയറ്റു മതി വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍, പ്രതികൂല കാലാവസ്ഥയില്‍ ചോര നീരാക്കി സ്വന്തം രാജ്യത്തേക്ക് വിദേശ നാണ്യത്തിന്റെ ഒഴുക്ക് സൃഷ്ടിക്കുന്ന പ്രവാസി സമൂഹത്തിനു അവഗണന മാത്രം നല്‍കുന്നത് ഒരു നിലക്കും ന്യായീകരിക്കുവാന്‍ സാധിക്കുകയില്ല.
Ningal Parayunanth Thikachum Shariyanu. pinne Ivide ulla pala pravasi sangadanakalum oru paridivare kuttakkaranu, ella pravasi sangdanayum avaravarude rasthreeya labham nokiyanu karayangal nadathunnath. avar orikalum sadaranakaran neridunna prashngal avatharippikkarilla. Air Ticket Price/Lagguage maathramano Pravasikalude prashnam. Nammal eppolayalum thirichu povenda naatil nammalk enthanu ullath avide nammalk vendi Govt. enthu chythu? Ivide pravasa jeevitham nayikunna palarkum embassy polum shariyaya prottection kodukunnilla. Ividuthe Indian school nte kaaryam edukkam. Ella indian school kaykaram cheyyunanth aaranu? Oman Govt. pala school kalkum free land koduthu Indian communitik vendiyanu ivide ennittum raxithakale pizhinu school kettidathinum cuatio deposit koottiyum fees kootiyum veendum veendum raxithakale pizhiyunnu.pala pravaishyam Indian Embassyil bhandhapettitum yathoru phalavum illa. Indian school Muscat il maathram 8000 adhikam kuttikal padikkunnu.minimum 2,40,000 riyal monthly income und. one month expenses .50,000 riyal or maximum 75,000 riyal maathram. Ithonnum koodaath Book vila naatilekalum 5 madanganu pala school managmentum edaakkunanth. ithokke aarankilum avatharippikarundo? school nte varumanam keral Gov. review cheyyarundo? ithokke anweshikkan aarund. angine palathum vismarichu kondanu pravasi sangadnakal neengunnath.
ReplyDelete